കോന്നി: കനത്ത മഴയിലും കാറ്റിലും തേക്കുതോട് ഏഴാംതല ഭാഗത്ത് ശുചിമുറിക്ക് മുകളിലേക്ക് മരം വീണു. ഏഴാംതല സജേഷ് സദനത്തിൽ വത്സയുടെ (മണ്ണിൽ) ശുചിമുറിയാണ് തകർന്നത്.
ഏഴാംതല, തേക്കുതോട് പ്രദേശങ്ങളിലെ കർഷകരുടെ നിരവധി വാഴകൾ, കുരുമുളക്, വെറ്റിലക്കൊടി, തെങ്ങ്, കമുക് എന്നിവ കാറ്റിൽ നഷ്ടമായി.