പന്തളം: കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. ചെങ്ങന്നൂർ ബുധനൂർ വർണേത്ത് നന്ദനത്തിൽ ജയശ്രീ (47)യാണ് മരിച്ചത്. ഭർത്താവ് പ്രസന്നൻ (58), മക്കളായ അനുപ്രിയ(24), ദേവപ്രിയ (20)എന്നിവർക്ക് പരിക്കേറ്റു. ഇവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംസി റോഡിൽ കുളനടയ്ക്കും ചെങ്ങന്നൂരിനും മധ്യേ മാന്തുക ഭാഗത്ത് തിങ്കളാഴ്ച രാവിലെ 5.45നാണ് അപകടം. യുകെയിൽ എംബിബിഎസിന് പഠിക്കുന്ന ദേവപ്രിയയെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും വിളിച്ചുകൊണ്ടുവരുന്പോഴായിരുന്നു അപകടം. കണ്ണൂരിൽനിന്നും വെട്ടുകല്ലും കയറ്റി പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. പ്രസന്നന്റെ നിലയും ഗുരുതരമാണ്.