കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ പൂർവവിദ്യാർഥി സംഗമങ്ങൾ നാളെ മുതൽ
1548952
Thursday, May 8, 2025 6:54 AM IST
കൊട്ടാരക്കര :സെന്റ് ഗ്രിഗോറിയോസ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ രണ്ടാം വാരം നടക്കുന്ന ഗ്ലോബൽ മെഗാ അലൂമ്നി മീറ്റ്-ഗ്രിഗോറിയൻ സംഗമത്തിന് മുന്നോടിയായി പൂർവവിദ്യാർഥി യോഗങ്ങൾക്ക് നാളെ തുടക്കമാകുമെന്ന് പ്രിൻസിപ്പൽ ഡോ.ജിനോ നൈനാൻ, അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. മനു വാസുദേവൻ എന്നിവർ അറിയിച്ചു.
സ്ഥാപിത വർഷമായ 1964 ബാച്ച് മുതലുള്ള ഓരോ പത്ത് വർഷത്തെ പൂർവ വിദ്യാർഥികളുടെ സംഗമമാണ് നടക്കുന്നത്.1964 മുതൽ 1974 ബാച്ച് യോഗം നാളെയും 1975 -1984 ബാച്ച് 16 , 1985 -1994 ബാച്ച് 23, 1995 -2004 ബാച്ച് 27,2005 -2025 ബാച്ച് 30 തീയതികളിൽ നടക്കും.എല്ലാ യോഗങ്ങളും ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.