സ്വാശ്രയ കർഷകസമിതി വാർഷിക പൊതുയോഗം നടത്തി
1548946
Thursday, May 8, 2025 6:41 AM IST
ഭാരതീപുരം: വി എഫ് പി സി കെ കുളത്തുപ്പുഴ - ഭാരതീപുരം സ്വാശ്രയ കർഷക സമിതിയുടെ ഇരുപതാം വാർഷിക പൊതുയോഗം നടന്നു.സമിതി പ്രസിഡന്റ് ബിജുമാത്യുവിന്റെ ആധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സമിതിയുടെ 2024-25 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. വരവ്-ചെലവ് കണക്കുകൾ അംഗീകരിച്ചു.
ജില്ലാ മാനേജർ ഷീജാമാത്യു ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് മാനേജർ സരിത ബിന്ദു,ഡെപ്യൂട്ടി മാനേജർ ദിവ്യ വിശ്വനാഥ്, ട്രെയിനിംഗ് ഓഫീസർ ഷാജു തോമസ്, സമിതി പ്രസിഡന്റ് ബിജു മാത്യു, വൈസ് പ്രസിഡന്റ് ലളിത, ട്രഷറർ അനിൽ കുമാർ, മുൻ പ്രസിഡന്റ് വിനോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.