സിപിഐ കുളത്തൂപ്പുഴ വെസ്റ്റ് ലോക്കൽ സമ്മേളനം സമാപിച്ചു
1548943
Thursday, May 8, 2025 6:41 AM IST
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലയായ കുളത്തൂപ്പുഴയിൽ സർക്കാർ അഗ്നി രക്ഷാ കേന്ദ്രം അനുവദിച്ചെന്ന് എംഎൽഎ അറിയിച്ചിട്ടും ഭൂമി നൽകാൻ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് തയാറാകാത്ത സാഹചര്യമാണെന്ന് സിപിഐ വെസ്റ്റ് ലോക്കൽ പ്രതിനിധി സമ്മേളനം ആരോപിച്ചു. സി പി ഐ കുളത്തൂപ്പുഴ വെസ്റ്റ് ലോക്കൽ സമ്മേളനം തിങ്കൾകരിക്കത്ത് ചേർന്നു .സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.സി.ജോസ് ഉദ്ഘാടനം ചെയ്തു.
കെ. എം .അജ്മൽ,സുമേഷ്, ബിന്ധുശിവദാസ്, എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത് . അൻസിയ സനൂബ് അനുശോചന പ്രമേയവും, ദീപാലക്ഷ്മി രക്തസാക്ഷി പ്രമേയവും, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി .ജെ .രാജൂ പ്രവർത്തന രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു.
സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ,എസ് .സന്തോഷ്,കെ .അനിൽ കുമാർ,ഡോൺ. വി .രാജ്,റ്റി .തുഷാര എന്നിവർ പ്രസംഗിച്ചു ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പി. സഹദേവനെ സമ്മേളനത്തിൽ ഐക്യകണ്ഠമായി തെരഞ്ഞെടുത്തു.