ജി.പി. നന്ദനയെ അനുമോദിച്ചു
1549221
Friday, May 9, 2025 6:59 AM IST
ഓയൂർ: സിവിൽ സർവീസ് പരീക്ഷയിൽ ദേശീയതലത്തിൽ 47 ാമത് റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ച ജി.പി. നന്ദനയെ കുടവട്ടൂർ ദേശസേവിനി വായനശാല അനുമോദിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എൻട്രൻസ് കമ്മീഷണറും സാമൂഹ്യനീതി വകുപ്പു ഡയറക്ടറുമായ ഡോ.അരുൺ എസ്. നായർ മുഖ്യപ്രഭാഷണം നടത്തി.
കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് എ.അഭിലാഷ്, വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത്, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ജോൺസൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയശ്രീ വാസുദേവൻ പിള്ള, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ദിവ്യാ സജിത്, വാർഡ് മെമ്പർ കെ. രമണി, വെളിയം പഞ്ചായത്ത് തല ഗ്രന്ഥശാല സമിതി കൺവീനർ പി. അനീഷ് എന്നിവർ പ്രസംഗിച്ചു.