അഞ്ചലിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി
1548954
Thursday, May 8, 2025 6:54 AM IST
അഞ്ചൽ : കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ വിജ്ഞാന കേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ബ്ലോക്ക് തല ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. പി. എസ്. സുപാൽ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളിയുടെ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ എ. നൗഷാദ്, ജി. അജിത്ത്, ആര്യാലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സി. ജോസ്, അഞ്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ധു തിലകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലേഖാ ഗോപാലകൃഷ്ണൻ, ഇ.കെ .സുധീർ, ഷെറിൻ അഞ്ചൽ, റീനാ ഷാജഹാൻ, കീർത്തി പ്രശാന്ത്, ബി ഡി ഒ ആർ. വി. അരുണ, പി. അനിൽ കുമാർ സി പി ഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ എന്നിവർ പ്രസംഗിച്ചു.
വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കോണമി മിഷൻ രൂപീകരികരിക്കപ്പെടുന്നത്. വിജ്ഞാന തൊഴിൽമേഖലയെ വികസിപ്പിച്ച് കേരളത്തിലെ വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നത് നോളജ് ഇക്കോണമി മിഷന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.
ഡിഡബ്ല്യുഎംഎസ് എന്ന ജോബ് പോർട്ടൽ വികസിപ്പിച്ചും, തദ്ദേശസ്ഥാപനങ്ങളിൽ കമ്യു ണിറ്റി അംബാസഡർമാരെ നിയമിച്ചും തൊഴിൽരഹിതരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കാനുള്ള വലിയ ശ്രമം കെകെഇ എം കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരികയാണ് . 17.5 ലക്ഷം തൊഴിലന്വേഷകർ ഡിഡബ്ല്യുഎംഎസ് പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തൊഴിൽ തേടുന്നവരെയും സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും തൊഴിൽ - സംരംഭ പ്രവർത്തനങ്ങൾ പ്രാദേശിക അജണ്ടയായി മാറ്റുന്നതിന് ഇത് സഹായകമായി. രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകരെ ജോബ് സ്റ്റേഷനുകൾ വഴി തൊഴിലിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. വിജ്ഞാന കേരളം എന്ന ബൃഹത്തായ കാമ്പയിനിലൂടെ ഈ ദൗത്യം പൂർത്തികരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.