അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിനതടവ്
1549218
Friday, May 9, 2025 6:41 AM IST
കൊട്ടാരക്കര: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും 30000 രുപ പിഴയും ശിക്ഷിച്ച് കോടതി. 2019 ൽ നടന്ന സംഭവത്തിൽ മുരളീധരനെയാണ് ശിക്ഷിച്ചത്. അതിജീവിതയെ പ്രതി വീട്ടിൽ വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്.
ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പൂയപ്പള്ളി ഇൻസ്പെക്ടർ ആർ. വിനോദ് ചന്ദ്രൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഹാജരാക്കിയ കേസിൽ പിഴത്തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനാണ് വിധി.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.