മുട്ടറ-മരുതിമലയിൽ സാഹസിക ടൂറിസം പദ്ധതി ഒരുക്കും: മന്ത്രി
1548945
Thursday, May 8, 2025 6:41 AM IST
കൊല്ലം: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ മുട്ടറ - മരുതിമലയിൽ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ സാഹസിക ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കെ .എൻ .ബാലഗോപാൽ.
സർക്കാരിന്റെബയോ ഡൈവേഴ്സിറ്റി ടൂറിസം പദ്ധതിയിൽപെടുത്തി മൂന്നര കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മരുതിമലയിൽ ആദ്യഘട്ടമായി നടപ്പാക്കുന്നതെന്നും പ്രാഥമിക പ്രവർത്തികൾക്ക് തുടക്കമിട്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതി പ്രകാരം റോക്ക് ക്ലൈമ്പിംഗ്, ടിക്കറ്റ് കൗണ്ടർ, ഫുഡ് കിയോസ്ക്ക്, വാഹന പാർക്കിംഗിനുള്ള സൗകര്യം,
മലമുകളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രങ്ങൾ, വ്യൂവിംഗ് ഡെക്ക്, ശുചിമുറി ബ്ലോക്ക് എന്നിവ നിർമിക്കാൻ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്.പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ്എ .അഭിലാഷ്, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.