ട്രെയിൻ തട്ടി പോത്തുകൾ ചത്തു
1549234
Friday, May 9, 2025 7:07 AM IST
കൊല്ലം: ട്രെയിൻ ഇടിച്ച് പോത്തുകൾ ചത്തു. കൊല്ലം -പുനലൂർ റെയിൽവേ പാതയിൽ ചന്ദനത്തോപ്പിനും കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനും മധ്യേ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ചന്ദനത്തോപ്പ് പത്തായക്കല്ല് സ്വദേശിയുടെ രണ്ടു പോത്തുകളാണ് ചത്തത്. വീട്ടിൽ കെട്ടിയിരുന്ന പോത്തുകൾ റെയിൽവേ ട്രാക്കിൽ എത്തിയപ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.
പോത്തുകൾ എങ്ങനെ ട്രാക്കിൽ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ ഓടിപ്പോയതാണോ എന്ന് സംശയിക്കുന്നു.