എസ്ജി കോളജ്: കോമേഴ്സ് പൂർവ വിദ്യാർഥി സംഗമം നാളെ
1549231
Friday, May 9, 2025 7:07 AM IST
കൊട്ടാരക്കര: സെന്റ് ഗ്രീഗോറിയോസ് കോളജിലെ കോമേഴ്സ് പൂർവവിദ്യാർഥി സംഗമം നാളെ രാവിലെ 10.30ന് കോളജ് സെമിനാർ ഹാളിൽ നടക്കും. കോളജിൽ കൊമേഴ്സ് വിഭാഗം ആരംഭിച്ച 1967 മുതലുള്ള പ്രീഡിഗ്രി, ബി കോം, എം കോം പൂർവ വിദ്യാർഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.
കൊമേഴ്സ് വിഭാഗം മുൻ മേധാവി പ്രഫ. റ്റി.ജി. രാജന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭ കൽക്കട്ട ഭദ്രാസനാധിപനും , കോളജിലെ പൂർവ വിദ്യാർഥിയുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും.
കെ. എൽ. ജോൺകുട്ടി മുഖ്യപ്രഭാഷണം നടത്തും. കോളജ് മാനേജർ ഫാ. കെ.സഖറിയ റമ്പാൻ വജ്റ ജൂബിലി സന്ദേശം നൽകും.
ബാച്ച് തിരിച്ച് അധ്യാപകരുമായി കൂടി കാഴ്ച നടത്തുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർവവിദ്യാർഥികളുടേയും, കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും.
പൂർവവിദ്യാർഥികളായ കോശി,സന്തോഷ് സി ഡാനിയൽ, ജോർജ് പണിക്കർ, ബേബി കുട്ടി , മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം 94957011 46 9744235940