കാപ്പാ പ്രകാരം യുവാവ് അറസ്റ്റില്‍
1548962
Thursday, May 8, 2025 6:59 AM IST
പാങ്ങോട്. കാപ്പ നിയമ പ്രകാരം നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. ഭരതന്നൂര്‍ കാഞ്ചിനട കൊച്ചാലുംമൂട് തോട്ടിന്പുറത്തു വീട്ടില്‍ ഇര്‍ഷാദാണ് (45) അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, കിളിമാനൂര്‍, ചിറയിന്‍കീഴ് വെഞ്ഞാറമൂട്, പാലോട്, കരമന, വലിയമല പോലീസ് സ്റ്റേഷനുകളിലും, കായംകുളം പോലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകളിലെ പ്രതിയാണിയാള്‍.
കരമന പോലീസ് സ്റ്റേഷന് പരിധിയില്‍ പണമിടപാട് സ്ഥാപനത്തില്‍ മുക്കുവണ്ടം പണയംവച്ചു പണം തട്ടിയതിനെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്തകേസില്‍ ജാമ്യത്തിലായിരുന്നു. ഇതിനിടയിലാണ് ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവുണ്ടാവുന്നത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു.
പാങ്ങോട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്തുടര്ന്നു പിടികൂടുകയും ആറു മാസത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നതിന് എത്തിക്കുകയും ചെയ്തു.