സിപിഐ ചാത്തന്നൂർ ടൗൺലോക്കൽ സമ്മേളനം
1549222
Friday, May 9, 2025 6:59 AM IST
ചാത്തന്നൂർ: സിപിഐ ചാത്തന്നൂർ ടൗൺ ലോക്കൽ സമ്മേളനം പ്രകടനത്തോടെ ആരംഭിച്ചു. തിരുമുക്കിൽ നിന്നും പ്രകടനം ടൗൺ ചുറ്റി ചാത്തന്നൂർ ജംഗ്ഷനിലെ പൊതുയോഗ വേദിയിൽ സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന എക്സി. കമ്മിറ്റി അംഗം അഡ്വ. ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ അഡ്വ. കെ. എസ്. ഷൈൻ അധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എംഎൽഎ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി ആർ. ദിലീപ് കുമാർ,
കെ. ആർ. മോഹനൻ പിള്ള, ശ്രീജ ഹരീഷ്, അജയകുമാർ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ജെയിൻ കുമാർ, എൻ. രവീന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ, ടി. എൻ. പ്രമീള, നിർമല വർഗീസ്, സജീന നജീം, ബി. സന്തോഷ് ബാബു എന്നിവർ പ്രസംഗിച്ചു.