റോട്ടറി ക്ലബിന്റെ സ്ഥാപക ദിനാഘോഷവും തയ്യൽ മെഷീൻ വിതരണവും
1548955
Thursday, May 8, 2025 6:54 AM IST
കൊല്ലം: റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ ഹെറിറ്റേജിന്റെ പതിനൊന്നാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. സുധി ജബ്ബാർ നിർവഹിച്ചു . ക്ലബ് പ്രസിഡന്റ് ഡോ. കെ .അനിരുദ്ധൻ അധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി ഡിസ്ട്രിക്റ്റ് പ്രോജക്റ്റ് കോർഡിനേറ്റർ ഡോ കെ .വി .സനൽ കുമാർ ,
ക്ലബ് സെക്രട്ടറി റ്റി .എസ് .സതീഷ് ചന്ദ്രൻ , റോട്ടറി റവന്യൂ ഡിസ്ട്രിക്റ്റ് ഡയറക്റ്റർ കെ ജി കൃഷ്ണ കുമാർ, അസിസ്റ്റന്റ് ഗവർണർ എ .അജിത് കുമാർ, ജി ജി ,കെ .ആർ .ഹരീഷ് എന്നിവർ പ്രസംഗിച്ചു.
ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ തയ്യൽ പരിശീലനകോഴ്സിൽ പങ്കെടുത്തു വിജയിച്ച പതിനാറു യുവതികൾക്ക് യോഗത്തിൽ വച്ച് തയ്യൽ മെഷീനുകൾ നൽകി. ഒപ്പം കൊല്ലം ആൽഫ പാലിയേറ്റീവ് കെയർ എന്ന സ്ഥാപനത്തിലേക്കു സാമ്പത്തിക സഹായവും നൽകുകയുണ്ടായി .