വ്യാപാരി വ്യവസായി സഹ. സംഘം ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു
1549230
Friday, May 9, 2025 7:07 AM IST
കൊല്ലം: വ്യാപാരി വ്യവസായി സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസിന്റെഉദ്ഘാടനം എം .നൗഷാദ് എംഎൽഎ നിർവഹിച്ചു. ലോക്കർ റൂമിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ .എസ്. ബിജുവും നിക്ഷേപം സ്വീകരിക്കൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റും നിർവഹിച്ചു.
ഉപഹാര സമർപ്പണം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, സെക്രട്ടറി മഞ്ജു സുനിൽ എന്നിവർചേർന്ന് നിർവഹിച്ചു. സംഘം പ്രസിഡന്റ് പീറ്റർ എഡ്വിൻ അധ്യക്ഷനായി. സെക്രട്ടറി വിനീത മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
കെ .കെ .നിസാർ, ആർ .അനില, സന്തോഷ്, വൈ .രാജൻ, കമാൽ പിഞ്ഞാണിക്കട, സുനിൽ പനയറ ,സംഘം വൈസ് പ്രസിഡന്റ് വിജയകുമാർ പ്രണവം ,ദിനേശ് റാവു എന്നിവർ പ്രസംഗിച്ചു.