പമ്പ് ജീവനക്കാരനെ മർദിച്ചവർ പിടിയിൽ
1548957
Thursday, May 8, 2025 6:54 AM IST
കുളത്തുപ്പുഴ : പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ എത്തിയവർ പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടു പേർ കുളത്തുപ്പുഴ പോലീസിന്റെ പിടിയിലായി.
കുളത്തുപ്പുഴ ടൗണിൽ പ്രവർത്തിക്കുന്ന ശ്രീ ശാസ്താ ഫ്യൂവൽസ് പമ്പിൽ കഴിഞ്ഞ രാത്രിയിൽ വാഹനത്തിന് ഇന്ധനം നിറക്കാനെത്തിയ ഡ്രൈവർമാരായ വിനോദ്, ഷെമീർ എന്നിവർ പമ്പ് ജീവനക്കാരനായ ബാലചന്ദ്രനെ മർദിച്ചെന്നാണ് പരാതി.
ഇന്ധനം നിറയ്ക്കുന്നതിന് സമീപം നിന്നു സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിനാണ് ജീവനക്കാരനായ ബാലചന്ദ്രനെ ഡ്രൈവർമാർ മർദിക്കുന്നത്. മർദനത്തിൽ മുഖത്തിനും കൈകൾക്കും പരിക്ക് പറ്റിയ ജീവനക്കാരനെ നാട്ടുകാരും, പമ്പിലെ മറ്റു ജീവനക്കാരനും ചേർന്ന് കുളത്തുപ്പുഴ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുളത്തൂപ്പുഴ പോലീസ് എത്തുമ്പോഴേക്കും രക്ഷപെട്ട പ്രതികളെ കുളത്തൂപ്പുഴ എസ് എച്ച് ഒ അനീഷിന്റെ നിർദേശം പ്രകാരം സബ്ഇൻസ്പെക്ടർ ഷാജഹാൻ മുഹമ്മദിന്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി.