ഡിസാസ്റ്റർ മാനേജ്മെന്റ്, പാലിയേറ്റീവ് പരിശീലനം
1549215
Friday, May 9, 2025 6:41 AM IST
കൊല്ലം : വി കെയർ പാലിയേറ്റീവ് ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികളെ പരിചരിക്കുക, ദുരന്ത മേഖലയിലും അപകടമേഖലയിലും രക്ഷാപ്രവർത്തനം നടത്തുക തുടങ്ങി വിവിധ രോഗീപരിചരണ മേഖലയിലെ ആവശ്യങ്ങൾ പരിഗണിച്ചു രണ്ടു ദിവസത്തെ ബേസിക് ക്രിട്ടിക്കൽ കെയർ മാനേജ്മെന്റ് ഫോർ ഹെൽത്ത്കെയർ പ്രോവൈഡേഴ്സ് എന്ന പരിശീലനം സംഘടിപ്പിക്കുന്നു.
റൈൽസ് ട്യൂബ് ഇൻസർഷൻ, കതീറ്റർ കെയർ, കെയർ ഓഫ് ബെഡ് റിഡൻ പേഷ്യന്റ് , സിപിആർ, ചോക്കിംഗ്, ഫസ്റ്റ് എയ്ഡ്, കോമൺ എമർജൻസിസ്, സേഫ് ട്രാൻസ്പോർറ്റേഷൻ ഓഫ് പേഷ്യന്റ് , ട്രാക്കിയോസ്ടമി കെയർ, സ്റ്റെറിലൈസേഷൻ, ഇൻഫെക്ഷൻ കൺട്രോൾ, വൂണ്ട് കെയർ, ബിപി, പൾസ്, ഓക്സിജൻ ലെവൽ സാചുറേഷൻ എന്നിവ അടങ്ങുന്ന വൈറ്റൽസ് മോണിറ്ററിംഗ് , ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ തിയറിക്ക് പുറമെ പ്രാക്റ്റിക്കൽ ക്ലാസുകളും ഉണ്ടാകും.
24, 25 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ കൊല്ലം ഹൈസ്കൂൾ ജംഗ്ഷന് സമീപം കരുതൽ സുമ്പ, യോഗ ആൻഡ് കരാട്ടെ സെന്ററിൽ പരിശീലനങ്ങൾ നടക്കും. ഡോ. ആതുരദാസ്, യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് മുകേഷ് എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ടീം ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
9387676757, 8089802884, 9387045116 എന്നീ നമ്പറുകളിൽ വിളിച്ചോ കഴ്സൻ റോഡിലുള്ള കരുതൽ അക്കാഡമിയിൽ എത്തിയോ പേര് രജിസ്റ്റർ ചെയ്യാം.