‘പേവിഷബാധയേറ്റു കുട്ടി മരിച്ചത് അതീവ ഗൗരവതരം’
1548951
Thursday, May 8, 2025 6:54 AM IST
കൊല്ലം : പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് കുട്ടി മരിച്ച സംഭവം ആരോഗ്യവകുപ്പിന്റെ അനാസ്ഥ ഒന്നുകൂടി വ്യക്തമാക്കുന്നതാണെന്ന് കൊല്ലം പീപ്പിൾ സോഷ്വോ ഫോറം പ്രസിഡന്റ് എ.ജെ. ഡിക്രൂസ് ജനറൽ സെക്രട്ടറി എസ്. സന്തോഷ് കുമാർ എന്നിവർ ആരോപിച്ചു.
ഒരു മാസത്തിനിടെ പേ വിഷബാധയേറ്റ് സംസ്ഥാനത്ത് മൂന്നു കുട്ടികളാണ് മരിച്ചത്. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും വാക്സിൻ സുരക്ഷിതമാണെന്ന് ന്യായീകരിക്കുന്നത് അനീതിയാണ്. ഗുണനിലവാര പരിശോധന യഥാസമയം നടത്താത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
നമ്മുടെ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങൾ പുറത്തിറങ്ങാൻഭയക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കുന്നത്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫോറം പ്രസിഡന്റ് ആവശ്യപ്പെട്ടു.