യുഡിഎഫ് രാപകൽ സമരം നടത്തി
1549233
Friday, May 9, 2025 7:07 AM IST
കൊട്ടാരക്കര: യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെ തീരുമാന പ്രകാരം കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ കുളക്കട ഗ്രാമ പഞ്ചായത്തിൽ 29 മണിക്കൂർ രാപകൽ സമരം നടത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു.
രാപകൽ സമരത്തിൽ ജവഹർ ബാലമഞ്ച് ദേശീയ ചെയർമാൻ ഡോ. ജി .ബി .ഹരി,കെപിസിസി വക്താവ് ഡോ .ജിന്റോ ജോൺ,കെപിസിസി സെക്രട്ടറി ബിന്ദു ജയൻ ,സംസ്കാര സാഹിതി ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം എഐസിസി സെക്രട്ടറി പി.സി .വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ പൂവറ്റൂർ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു .