ലോക റെഡ്ക്രോസ് ദിനം ആചരിച്ചു
1549217
Friday, May 9, 2025 6:41 AM IST
കൊല്ലം : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലയുടെയും ജൂനിയർ റെഡ് ക്രോസിന്റെയും, താലൂക്ക് ബ്രാഞ്ചുകളുടെയും ആഭിമുഖ്യത്തിൽ ലോക റെഡ്ക്രോസ് ദിനം ആചരിച്ചു. അനുദിനം വിഭാഗീയത പരത്തുന്ന ലോകത്തിൽ മനുഷ്യത്വത്തിന് ശക്തി പകരുക, കരുണ ഉള്ളവരാക്കുക, എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. റെഡ് ക്രോസ് ദിനം ജില്ലാ ചെയർമാൻ ഡോ. മാത്യു ജോൺ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജൂനിയർ റെഡ് ക്രോസ് ജില്ലാ കോഡിനേറ്റർ മുഹമ്മദ് യാസിൻ മുഖ്യ സന്ദേശം നൽകി.
ജൂനിയർ റെഡ് ക്രോസ് അധ്യാപക കൗൺസിലർമാരായി വിരമിച്ച അധ്യാപകർക്കുള്ള മൊമെന്റോ, മികച്ച ജെആർസി കേഡറ്റുകൾക്കുള്ള സമ്മാന വിതരണം എന്നിവ നടന്നു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് റെഡ് ക്രോസ് പെട്രൺ ആർ. പ്രകാശൻ പിള്ള ഉദ്ഘാടനം ചെയ്തു.
ട്രഷറർ നേതാജി ബി. രാജേന്ദ്രൻ, ബി. സുരേഷ് ബാബു, രാജു, വിജയൻ, പ്രശോഭ് തുടങ്ങിയവർ പ്രസംഗിച്ചു. റെഡ് ക്രോസ് ദിനത്തിനോട് അനുബന്ധിച്ച് ജില്ലയിലെ താലൂക്ക് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.