ശ്രീനാരായണ ഗുരു സാഹിത്യോത്സവം ഇന്നുമുതൽ ചാത്തന്നൂരിൽ
1549225
Friday, May 9, 2025 6:59 AM IST
ചാത്തന്നൂർ: ശ്രീനാരായണ ഗുരുവിന്റെ കൃതികളും ദർശനങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപം കൊണ്ട അറിവ് ത്രൂ ദ് സോൾ ഓഫ് ഗുരു വിന്റെ മൂന്നാമത് ശ്രീ നാരായണ ഗുരു സാഹിത്യോത്സവം ഇന്നുമുതൽ 11 വരെ ചാത്തന്നൂർകാഞ്ഞിരംവിള ക്ഷേത്രാങ്കണത്തിൽ നടക്കും. ഇന്ന് രാവിലെഒന്പതിന് കാർഷിക മേള, പുസ്തകമേള, ഫോട്ടോ പ്രദർശനം. കാർഷിക മേള എൻ. കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. പുസ്തകമേള ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.സപി.ബി.ലാൽജിഅധ്യക്ഷത വഹിക്കും.
കർഷകരായ പോളയിൽ രാമചന്ദ്രൻ പിള്ള, സി.വൈ.മീരാഭായി, ആർ.മുരളീധരൻ, എസ്.ജയമോഹന കുരുക്കൾ, കർഷക സംരംഭകൻ ജി. രവി എന്നിവരെ അനുമോദിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് സമൂഹ കീർത്തനാലാപനം. 3.40 ന് ഉദ്ഘാടന സഭ. നാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരൻ ദീപ പ്രകാശനം ചെയ്യും. മുൻ എംഎൽഎ കെ.എൻ.എ.ഖാദർ ഉദ്ഘാടനം ചെയ്യും. ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ.കെ.ജി.ജേക്കബ് പണിക്കർ അനുഗ്രഹ പ്രഭാഷണം നടത്തും.
10ന് രാവിലെ ഒന്പതിന് നാരായണ ഗുരുകൃതികളുടെ ആലാപന മത്സരം, 10.30ന് ഡോ.പി.കെ. സാബുവിന് പ്രഭാഷണം, 12.10ന് കൊട്ടിയം എസ്എൻ പോളിടെക്നിക് പ്രിൻസിപ്പൽ സന്ദീപിന്റെ പ്രഭാഷണം. ഉച്ചകഴിഞ്ഞ് ചിത്രരചനാ മത്സരം,മുല്ലക്കര രത്നാകരന്റെ പ്രഭാഷണം. 11ന് രാവിലെഒന്പതിന് പ്രശ്നോത്തരി, 10.15ന് ഡോ. സി.നാരായണപിള്ളയുടെ പ്രഭാഷണം. 11.40ന് നിമിഷ ജിബിലാഷിന്റെ പ്രഭാഷണം,
ഉച്ചകഴിഞ്ഞ് കുട്ടികളുടെ കവിയരങ്ങ്,മൂന്നിന് യോഗ ഡാൻസ്, 3.30ന് സമാപന സഭ വയലാർ അവാർഡ് ജേതാവ് കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും.അറിവ് പ്രസിഡന്റ് ബി. സജൻലാൽ, ജനറൽ സെക്രട്ടറി ജി. ഹസ്താമലകൻ, ഡോ. ടി.ജെ.അജിത് ബി.പ്രസാ ദ്, പി.ബി.ലാൽജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.