വലയിൽ കുടുങ്ങിയ പെരുന്പാന്പിനെ വനത്തിൽ വിട്ടു
1548958
Thursday, May 8, 2025 6:54 AM IST
കുളത്തൂപ്പുഴ: ജനവാസ മേഖലയിലെ കൃഷിയിടത്തിൽ കാട്ടുപന്നികളെ പ്രതിരോധിക്കാനായി വേലിയിൽ മറച്ച പ്ലാസ്റ്റിക് വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ ആർ ആർ ടി സംഘമെത്തി പിടികൂടി.
കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലം സലീം മൽസിലിൽ അബ്ദുൽ സലാമിന്റെ ഉടമസ്ഥയിലുള്ള റബർ തോട്ടത്തിന്റെ വേലിയിൽ കാട്ടു മൃഗങ്ങൾ കടക്കാതിരിക്കാനായി സ്ഥാപിച്ച പ്ലാസ്റ്റിക് വലയിലാണ് പാമ്പ് കുടുങ്ങിയത്. രാവിലെ റബർ തോട്ടത്തിൽ മരങ്ങൾ ടാപ്പിംഗ് ചെയ്യാൻ എത്തിയ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.
കുളത്തപ്പുഴ റെയ്ഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെതുടർന്ന് അവർ പാലോട് വനം ആർ ആർ ടി സെക്ഷൻ ഫോറസ്റ്റ് ജീവനക്കാരെ വിവരം അറിയിച്ചു.
ബാബു, വിനോദ്, മനീഷ് , ശംഖിലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അജിത് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മേരിദാസ്, വാച്ചർമാരായ ശശാങ്കൻ, അനുമോൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഗം വലമുറിച്ച് പാമ്പിനെ പിടികൂടി ശംഖിലി വനമേഖലയിൽവിടുകയായിരുന്നു.