മെഡിസെപ്പ് പുതുക്കുമ്പോൾ ദോഷകരമായ നിബന്ധനകൾ ഒഴിവാക്കണം
1548949
Thursday, May 8, 2025 6:54 AM IST
കൊല്ലം : സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതി അടുത്ത മാസം മുതൽ പുതുക്കുമ്പോൾ ദോഷകരമായ നിബന്ധനകൾ ഒഴിവാക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പദ്ധതിയിൽ അംഗത്വം വേണ്ടാത്തവരെ ഒഴിവാക്കണം.
പ്രീമിയം തുകയിൽ വർധനവ് വരുത്തുകയാണെങ്കിൽ ഒരു ഭാഗം സർക്കാർ വഹിക്കണം. ഒപിചികിത്സ അനുവദിക്കുകയും കൂടുതൽ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്ത ണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ് വി.എം. മോഹനൻപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണകുറുപ്പ്, ഡോ.വർഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം ,വടയക്കണ്ടി നാരായണൻ,പി.റ്റി.ജേക്കബ് ,മാത്തച്ചൻ പ്ലാന്തോട്ടം, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.