ബിഎഐ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ
1549223
Friday, May 9, 2025 6:59 AM IST
കൊല്ലം: ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ - ബിഎഐയുടെ കൊല്ലം സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ നടക്കും. അഷ്ടമുടി ലീല റാവിസ് ഹോട്ടലിൽ വൈകുന്നേരം ഏഴിനാണ് പരിപാടി. പ്രശസ്ത ആര്‍ക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കര്‍ ഉദ്ഘാടനം ചെയ്യും. ബിഎഐ സെന്റര്‍ ചെയര്മാന് പീര്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. സി. ആര്. മഹേഷ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ബിഎഐ സംസ്ഥാന ചെയര്മാന് കെ. എ. ജോണ്സണ്, ബിഎഐ മുന്‍ സംസ്ഥാന ചെയര്മാന് സുരേഷ് പൊറ്റെക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. ഈ വർഷത്തെ പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. പി. എന്‍. സുരേഷ് പാലക്കോട്ട് - ചെയര്മാന്, ആര്‍ക്കിടെക്റ്റ് ആസാദ് ജമാല്‍ - വൈസ് ചെയര്മാന്, സാജു മാത്യു - സെക്രട്ടറി, സുനില്‍ കുമാര്‍ - ജോയിന്റ് സെക്രട്ടറി,
അഖില്‍ വിനായക് - ട്രഷറര്‍, എന്നിവരാണ് പുതിയ ഭാരവാഹികൾ. സംസ്ഥാനത്തെ 22 സെന്ററുകളില്‍ നിന്നായി 250 പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടാവും.