ജില്ലാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു തുടക്കമായി
1548947
Thursday, May 8, 2025 6:41 AM IST
കൊല്ലം: കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം ഫാത്തിമ മാതാ കോളജ് ഗ്രൗണ്ടിൽ നടന്നു വരുന്ന ജില്ലാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ജില്ലാ എ ഡിവിഷൻ മത്സരങ്ങൾ തുടങ്ങി. സി ഡിവിഷൻ, ബിഡിവിഷൻ മത്സരങ്ങൾ അവാസാന ഘട്ടത്തിലാണ്. എ ഡിവിഷൻ ചാമ്പ്യൻഷിപ്പിന്റെ കിക്കോഫ് ഡോ.സുജിത്ത് വിജയൻ പിള്ള എം എൽ എ നിർവഹിച്ചു.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ്, വൈസ് പ്രസിഡന്റുമാരായ ദ്വാരക മോഹൻ, കെ. ഗംഗാധരൻ, രാജേന്ദ്രൻ , സെക്രട്ടറി എ. ഹിജാസ്, ഡോ.മനീഷ് റഷീദ്, മുരളീധരൻ,ട്രഷറർ കുരുവിള ജോസഫ്,സനോഫർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഖേലോ - ഇന്ത്യ ദേശീയ ബീച്ച് സോക്കർ മത്സരങ്ങൾ നിയന്ത്രിക്കാനുള്ള റഫറീസ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഫറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സൽമാൻ പടപ്പനാലിനെ എം എൽ എ ആദരിച്ചു.
സ്കോർ ലൈൻ ലയൺസ്, ടി കെ എം എൻജിനിയറിംഗ് കോളജ്,സീസാകൊല്ലം,രോഹിണി ഫുട്ബോൾ ക്ലബ്, ലക്കി സ്റ്റാർ ഫുട്ബോൾ ക്ലബ്, സ്കൈലാർക്ക് എഫ് സി, എന്നീ ക്ലബുകൾ എ ഡിവിഷനിൽ മത്സരിക്കും. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെമൂന്ന് ഗോളുകൾക്ക് സ്കോർ ലൈൻ എഫ് സി, ടി കെ എം എൻജിനീയറിംഗ് കോളജിനെ പരാജയപ്പെടുത്തി.
ജില്ലാ സി ഡിവിഷൻ മത്സരങ്ങൾ ഇന്ന് അവസാനിക്കും .12 പോയിന്റുമായി പ്രാക്കുളം എഫ് സിയും കോസ്റ്റൽ റിക്രിയേഷൻ ക്ലബും തുല്യത പാലിക്കുന്നെങ്കിലും ഗോൾ ശരാശരിയിൽ പ്രാക്കുളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ജില്ലാ ബി ഡിവിഷൻ മത്സരങ്ങൾ 10 ന് സമാപിക്കും.