കിപ്സിൽ സപ്തദിന വ്യക്തിത്വ വികസന ക്യാമ്പ് സമാപിച്ചു
1549216
Friday, May 9, 2025 6:41 AM IST
കൊട്ടാരക്കര : വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ നടന്ന സപ്തദിന വ്യക്തിത്വ വികസന ക്യാമ്പ് സമാപിച്ചു.
ഡോ.ഏബ്രഹാം കരിക്കം, പി.കെ. രാമചന്ദ്രൻ, നീലേശ്വരം സദാശിവൻ, രാജൻ കോസ്മിക്, കെ.ജി. മത്തായിക്കുട്ടി, പ്രഫ.ആർദ്ര.പി.മനോജ്, ഹരിപ്രിയ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സമാപന സമ്മേളനം കേരള കാവ്യ കലാസാഹിതി പ്രസിഡന്റ് പ്രഫ.ജോൺ കുരാക്കാർ ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ഡയറക്ടർ സൂസൻ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
നിഷ.വി.രാജൻ, ഷിബി ജോൺസൺ, പി.ജോൺ, എം.തോമസ്, ജെഫ്ന സാജൻ, ലിഖിത മറിയം യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. പ്രഫ.മോളി കുരാക്കാർ സമ്മാനദാനം നിർവഹിച്ചു.