ജെജെ വിംഗ് ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി
1548948
Thursday, May 8, 2025 6:41 AM IST
കൊട്ടാരക്കര : ജെ സി ഐ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ വെളിയം തപോവനത്തിൽ ജെ ജെ വിംഗിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി. ജെസി ഐ പ്രസിഡന്റ് ബിജു രാജിന്റെ അധ്യക്ഷതയിൽ ഗായിക ഡോ. എം. എം. മാളവിക ജെ ജെ വിംഗിന്റെ ഉദ്ഘാടനവും, സിനിമതാരം സജി പതി കുടുംബ സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ജെ ജെ ചെയർ പേഴ്സണായി കാർത്തിക സുരേഷിനെ തെരഞ്ഞെടുത്തു. ജെ കോം ഡയറക്ടർ ആദർശ് ഖന്ന, റോയ് ഡാനിയേൽ, റെജി നിസാ, വി. രാധാകൃഷ്ണൻ, സാം കുട്ടി, സുരേഷ് മുട്ടം, അനിൽ ഭാഗ്യ, ഡോ. സ്മിത്ത്കുമാർ,സാംസൺ പോലകോണം, സുരേഷ് തലവൂർ,
അജിരാജ്, സുനിൽ ഭാഗ്യ, സക്കിർ ഹുസൈൻ, ബിജു വർഗീസ്, ജയകുമാർ കൊട്ടാരം, മനോഹരൻ,കെ.കെ.തോമസ്, ഷിബു ജോർജ്, എസ്പാൽ, മനു തുടങ്ങിയവർ പ്രസംഗിച്ചു.