എംടി വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരൻ: ബെന്യാമിൻ
1533202
Saturday, March 15, 2025 6:38 AM IST
കൊല്ലം: കടന്നുചെന്ന എല്ലാ ഇടങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് എംടി വാസുദേവൻനായരെന്ന് എഴുത്തുകാരൻ ബെന്യാമിൻ. തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച എംടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഥാകാരൻ, നോവലിസ്റ്റ്, ലേഖകൻ, പത്രാധിപർ തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു.
ലോക്കൽ മാനേജർ ഫാ. ക്രിസ്റ്റഫർ ഹെൻട്രി ബെന്യാമിനെ ആദരിച്ചു. സെന്റ് വിൻസെന്റ്.ഡി. പോൾ സൊസൈറ്റി നാഷണൽ കൗൺസിൽ സീനിയർ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസിനെയും എഴുത്തുകാരൻ വി.ടി. കുരീപ്പുഴയേയും ബെന്യാമിൻ ആദരിച്ചു. ജൂണിയർ വിഭാഗം പ്രിൻസിപ്പൽ ഡോണ ജോയി, വൈസ് പ്രിൻസിപ്പൽ ജസ്റ്റീന ജോൺസൻ, ഗ്രേസിക്കുട്ടി, എ.എസ്.ദേവനന്ദ തുടങ്ങിയവർ പ്രസംഗിച്ചു.
എംടിയുടെ ജീവിതവും കൃതികളും എന്ന വിഷയത്തെ കുറിച്ച് ദേവനന്ദ, എംടിയുടെ സിനിമയെക്കുറിച്ച് ഫ്ലോറയും, ആൻട്രിയായും അസുരവിത്ത് എന്ന നോവലിനെ കുറിച്ച് ഉത്തരാറാമും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ആൻട്രിയ, ആനി, ഫ്ലോറ എന്നിവരുടെ നേതൃത്വത്തിൽ എംടിയുടെ ചലച്ചിത്രങ്ങളുടെ ആസ്വാദനവും നടന്നു. ബെന്യാമിന്റെആടുജീവിതത്തെ വിഷയമാക്കിയുള്ള നൃത്തവും എംടി ചലച്ചിത്രങ്ങളുടെഗാനാർച്ചനയും നൃത്തങ്ങളും അരങ്ങേറി.