കെഎസ്ആർടിസി ബസിൽ തീയും പുകയും; പരിഭ്രാന്തരായി യാത്രക്കാർ
1533199
Saturday, March 15, 2025 6:38 AM IST
ചവറ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ താഴ്ഭാഗത്ത് തീയും പുകയും ഉണ്ടായത് പരിഭ്രാന്തിക്കിടയായി.
ഇന്നലെ രാവിലെ 9.30 ഓടെ നീണ്ടകര പാലത്തിലായിരുന്നു സംഭവം. കൊല്ലത്തു നിന്ന് കായംകുളത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. ബസിന് തൊട്ടുപിന്നാലെ വരികയായിരുന്ന ബൈക്ക് യാത്രികൻ വിവരം ബസ് ഡ്രൈവറെ അറിയിച്ചതിന് തുടർന്ന് ബസ് നിർത്തി ആളെ ഇറക്കി.
തുടർന്ന് തൊട്ടു പിന്നാലെ വന്ന പ്രൈവറ്റ് ബസിലെ ജീവനക്കാർ വെള്ളമൊഴിച്ച് തീ അണച്ചു.
വിവരമറിഞ്ഞ് ഫയർഫോഴ്സും ചവറ, ശക്തികുളങ്ങര പോലീസും എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തുടർന്ന് ബസ് പാലത്തിൽ നിന്നു നീക്കം ചെയ്തു. അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.