കുളക്കട സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി പ്രതിഷ്ഠ ഇന്ന്
1533198
Saturday, March 15, 2025 6:38 AM IST
കുളക്കട: പുതുക്കി പണികഴിപ്പിച്ച കുളക്കട സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പള്ളി പ്രതിഷ്ഠാ ശുശ്രൂഷ ഇന്ന് രാവിലെ ഒൻപതിന് നടക്കും.
പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം മുഖ്യ കാർമികത്വം വഹിക്കും. സൗത്ത് കേരള ബിഷപ് ഡോ. ഏബ്രഹാം ചാക്കോ, ബിഷപ് ഡോ. ടി.സി. ചെറിയാൻ എന്നിവർ സഹകാർമികരായിരിക്കും.
സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, സഭ വൈദിക ട്രസ്റ്റി റവ. പി.ടി. മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് അസി. സെക്രട്ടറി റവ. ജോർജ് ജോസഫ്, സൗത്ത് കേരള ഡയോസിഷൻ സെക്രട്ടറി റവ. കെ.എസ്. ജയിംസ്, കടമ്പനാട് സെന്റർ പ്രസിഡന്റ് റവ. ഡോ. ജോൺ മാത്യു, റവ. ബിജു തോമസ്, റവ. ടോണി തോമസ്, റവ. ബിൻസൻ തോമസ്, റവ. ജോബിൻ ജോസ്, സേവിനി മേരിക്കുട്ടി ഡാനിയേൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പൊതുസമ്മേളനം സഭ പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. കുളക്കട സെന്റ് തോമസ് മാർത്തോമ പള്ളി വികാരി റവ. എം.ഇ. ഷാജി, ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ. മാത്യു. ടി. ജോൺ, സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ക്ലിം പരുക്കൂർ,
സെന്റ് പോൾസ് സിഎസ്ഐ പള്ളി വികാരി റവ. ഡിക്കൻ ദേവപ്രസാദ്, കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോൻ, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, പഞ്ചായത്ത് അംഗം മഞ്ജു കുളക്കട, പൊതുപ്രവർത്തകരായ കുളക്കട രാജു, ബിനു ജോർജ്, എൽ. വർഗീസ്, ഇടവക വൈസ് പ്രസിഡന്റ് എം.കെ. ഡാനിയേൽ എന്നിവർ പ്രസംഗിക്കുമെന്ന് ഇടവക വികാരി റവ. കെ.സജി മാത്യു, ഭാരവാഹികളായ വി.എം. തോമസ്, ഡി. പൊടിയൻ, ജോൺസൺ മത്തായി എന്നിവർ അറിയിച്ചു.