കിണറ്റിൽ വീണ അമ്മയെയും മകളെയും അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി
1533196
Saturday, March 15, 2025 6:38 AM IST
കൊട്ടാരക്കര: പവിത്രേശ്വരം കൈതക്കോട് വാരൂർ ക്ഷേത്രത്തിന് സമീപം ചരുവിളപുത്തൻവീട്ടിൽ ഹരിദാസിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ മകളെയും രക്ഷപ്പെടുത്താനിറങ്ങി കിണറ്റിലകപ്പെട്ട അമ്മയെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കിണറ്റിൽ നിന്ന് വെള്ളം കോരുകയായിരുന്ന മകൾ അദീനദാസ്(19) കാൽവഴുതി കിണറ്റിൽ വീണു. മകളെ രക്ഷിക്കാനായി കിണറ്റിലേക്ക് കയറിൽ പിടിച്ചു ഇറങ്ങുന്നതിനിടെ കയർ പൊട്ടി ഇരുവരും കിണറ്റിൽ അകപ്പെട്ടു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുണ്ടറയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ എത്തിയ കുണ്ടറ അഗ്നി രക്ഷ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് കിണറ്റിൽ ഇറങ്ങി വലയിൽ കയറ്റി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
രക്ഷാ പ്രവർത്തനത്തിൽ എഎസ്ടിഒമാരായ മാത്യൂസ് കോശി, നിസറുദീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനൂപ്, സാബു തോമസ്, വിശാഖ്എന്നിവർ പങ്കെടുത്തു.