സെന്റ് സ്റ്റീഫൻസ് കോളജിൽ ദേശീയ സെമിനാർ
1533193
Saturday, March 15, 2025 6:31 AM IST
പത്തനാപുരം: സെന്റ് സ്റ്റീഫൻസ് കോളജിലെ ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ സംരക്ഷണം-പുതിയ പ്രവണതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ബിജു അധ്യക്ഷത വഹിച്ചു.
കൊല്ലം ഭദ്രാസനാധിപൻഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കുസാറ്റ് രജിസ്ട്രാർ ഡോ.എ.യു. അരുൺ മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജർ റവ. യൗനാൻ സാമൂവേൽകുട്ടി റമ്പാൻ, ഡോ. ജി. പ്രസാദ്, ഡോ. പൗർണമി, ഡോ. ശ്രീജയ് എന്നിവർ പ്രസംഗിച്ചു.
ഡോ. റോഷ്മോൻ തോമസ് (കിംഗ് ഫൈസൽ യൂണിവേഴ്സിറ്റി, സൗദി അറേബ്യ), ഡോ. എ. ജയരാജ് (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി), ഡോ. ആർ. ഗിരീഷ് (കുഫോസ്, കൊച്ചി) തുടങ്ങിയവർ ക്ലാസ് നയിച്ചു.
അറുപതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ റവ. ഡോ. റോയി ജോൺ, പിഞ്ചു മാത്യു, ഡോ. ജെയ്സൺ ജേക്കബ് വർഗീസ്, ഡോ. സിനു ജെ. വർഗീസ്, ഡോ. ബെറ്റീനാ പി. അലക്സ്, ഡോ. അമ്പിളി എന്നിവർ പ്രസംഗിച്ചു.