കൊറ്റന്‍കുളങ്ങരയിൽ തിരുവാഭരണ ഘോഷായാത്ര നടന്നു
1533192
Saturday, March 15, 2025 6:31 AM IST
ചവറ: കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്ര നടന്നു.ആനന്ദവല്ലീശ്വരം ക്ഷേത്രത്തില്‍ നിന്ന് അലങ്കരിച്ച വാഹനത്തില്‍ തിരുവാഭരണവും വഹിച്ച് ദേശീയ പാത വഴി ഘോഷയാത്ര ചവറ ബസ് സ്റ്റാന്‍ഡിലെത്തി.
തുടര്‍ന്ന് മയിലാട്ടം, മയൂര നൃത്തം, മുത്തുക്കുടകള്‍, ഫ്ളോട്ടുകള്‍, അലങ്കരിച്ച വാഹനങ്ങള്‍, താലപ്പൊലി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കുഞ്ഞാലൂംമൂട് വഴി ക്ഷേത്രത്തിലെത്തിയ തിരുവാഭരണത്തെ ദേവസ്വം അധികൃതരും ക്ഷേത്ര ഭാരവാഹികളും സ്വീകരിച്ച് ക്ഷേത്രത്തിലേക്കാനയിച്ചു.
ഉത്സവത്തിന്റെ പ്രധാന ചടങ്ങായ അന്‍പൊലി പറ എഴുന്നള്ളത്ത് ഇന്ന് രാവിലെ ഏഴിന് ക്ഷേത്രത്തില്‍ നിന്നും വിവിധ കരകളിലേക്ക് പറ സ്വീകരിക്കാനായി പുറപ്പെടും. ഉത്സവത്തോടനുബന്ധിച്ചുള്ള പുരുഷാംഗനമാരുടെ ചമയവിളക്ക് 24,25 തീയതികളില്‍ നടക്കും.