ചെറുപുഷ്പ സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
1533190
Saturday, March 15, 2025 6:31 AM IST
ആയൂർ: ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അഞ്ചൽ, ഇആർഒയിലെ സിവിൽ എക്സൈസ് ഓഫീസർമാരായ അനന്തു എസ്. രാജ്, മഹേശ്വരി എന്നിവർ ക്ലാസ് നയിച്ചു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ, അവ വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്താനുള്ള മാർഗങ്ങൾ വിശദീകരിച്ചു.
വീഡിയോ പ്രദർശനം, ചർച്ചകൾ, സംശയ നിവാരണം എന്നിവയും നടന്നു. പ്രിൻസിപ്പൽ ഫാ. അരുൺ ഏറത്ത്, ബർസാർ ഫാ. ക്രിസ്റ്റി ചരുവിള എന്നിവർ പ്രസംഗിച്ചു.