മലയോര പ്രചാരണ ജാഥയ്ക്ക് ഇന്ന് കുളത്തൂപ്പുഴയിൽ സമാപനം
1533189
Saturday, March 15, 2025 6:31 AM IST
കുളത്തൂപ്പുഴ: കേരളത്തിൽ രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് -എം പാർട്ടി സംസ്ഥാനസമിതി അംഗം ഡോ. ബെന്നി കക്കാട് നയിക്കുന്ന മലയോര പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഇന്ന് നടക്കും.
സമാപന യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അഡ്വ.ജോബ് മൈക്കിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന, ജില്ലാ, പ്രാദേശിക നേതാക്കൾ യോഗത്തിൽ പ്രസംഗിക്കുമെന്ന് കേരള കോൺഗ്രസ് -എം കുളത്തൂപ്പുഴ മണ്ഡലം കമ്മറ്റിയോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബോബൻ ജോർജ്, അഡ്വ. രഞ്ജിത് തോമസ്, ഏഴംകുളം രാജൻ, റെജിഉമ്മൻ, കുളത്തൂപ്പുഴ ഷാജഹാൻ തുടങ്ങിയവർ അറിയിച്ചു.