കേരളാ കോൺഗ്രസ് -എം മലയോര യാത്ര നടത്തി
1533188
Saturday, March 15, 2025 6:31 AM IST
കൊല്ലം: വന്യമൃഗ ആക്രമണങ്ങൾക്കെതിരെ കേരളാ കോൺഗ്രസ് -എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മലയോര യാത്ര പത്തനാപുരം പൂങ്കുളഞ്ഞിയിൽ കേരളാ കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജാഥാ കാപ്റ്റൻ പാർട്ടി ഉന്നതാധികാര സമിതിയംഗം ഡോ. ബെന്നി കക്കാടിന് പതാക കൈമാറി. പാർട്ടി ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പാർട്ടി സംസ്ഥാന ഹൈ പവർ കമ്മറ്റിയംഗം അറയ്ക്കൽ ബാലകൃഷ്ണപിള്ള, നേതാക്കളായ സജി ജോൺ കുറ്റിയിൽ, അഡ്വ. രഞ്ജിത് തോമസ്, ചവറ ഷാ, എ. ഇക്ബാൽ കുട്ടി, ജി. മുരുക ദാസൻ നായർ, മാത്യൂസ്. കെ. ലൂക്കോസ്, ജോൺ പി. കരിക്കം, മുഹമ്മദ് കാസിം, ജസ്റ്റിൻ രാജു, ജോസഫ് മാത്യു,
ബിജുവിജയൻ, മാത്യു സാം, ദിലീപ് കുമാർ, ഏഴംകുളം രാജൻ, അനിൽ പട്ടാഴി, വി.എം. മോഹനൻ പിള്ള, അജികുമാർ ചെറുവക്കൽ, വി.ഐ. സാംകുട്ടി, ആർ. ആരോമലുണ്ണി ഡാനിയേൽ ജോൺ, മുഹമ്മദ് നാദിർഷാ തുടങ്ങിയവർ പ്രസംഗിച്ചു.