പരിത്യാഗ പ്രാർഥനയും പരിഹാര പ്രദക്ഷിണവും സംഘടിപ്പിച്ചു
1533187
Saturday, March 15, 2025 6:31 AM IST
കൊല്ലം: തങ്കശേരി കത്തീഡ്രലിൽ കൊല്ലം രൂപത സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കരിസ്മാറ്റിക് നവീകരണ പരിത്യാഗ പ്രാർഥനയും പരിഹാര പ്രദക്ഷിണവും സമാപിച്ചു. വികാരി ജനറാൾ മോൺ. ബൈജൂ ജൂലിയാൻ സമാപന സന്ദേശം നൽകി. രൂപതാ കോ - ഓർഡിനേറ്റർ പി.കെ. സേവ്യർ, സെക്രട്ടറി അഗസ്റ്റിൻ തോമസ്, ട്രഷറർ ലിന്റ ജെഫ്റി എന്നിവർ പരിഹാര പ്രദക്ഷണത്തിന് നേതൃത്വം നൽകി.