പുനലൂര്‍ ലോട്ടറി തട്ടിപ്പിന്റെ ഹബ്ബായി മാറുന്നു: ബിജെപി
1515276
Tuesday, February 18, 2025 2:20 AM IST
പുനലൂര്‍: ക്രിസ്മസ്-ന്യൂയര്‍ ബംബര്‍ ലോട്ടറികള്‍ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്പന നടത്തിയ പുനലൂര്‍ സിപിഎം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും പുനലൂര്‍ ഗവ. ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനുമായ ബൈജുഖാനെയും കൂട്ടാളികളെയും രക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ബിജെപി പുനലൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
റോഡ് കൈയേറി കടകള്‍ നിര്‍മിച്ചതിനെതിരെ പരാതി നൽകിയിട്ടും നടപടി എടുത്തില്ല. തട്ടിപ്പിലെ മുഖ്യപ്രതിയായ പുനലൂര്‍ ഗവ.ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ പുറത്താക്കണമെന്ന് ബിജെപി പുനലൂര്‍ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവട്ടം ആവശ്യപ്പെട്ടു.