കുണ്ടറ വലിയ പള്ളിയിൽ മാർ അന്ത്രയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി
1515274
Tuesday, February 18, 2025 2:20 AM IST
കുണ്ടറ: സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ മാർ അന്ത്രയോസ് ബാവയുടെ ശ്രാദ്ധപെരുന്നാളിന് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി.
ഇടവക വികാരി ഫാ.പി. തോമസ് സഹ കാർമികത്വം വഹിച്ചു. ഫാ. ഇ.വൈ. ജോൺസൺ, കൈസ്ഥാനി കെ. ജോൺസൺ, സെക്രട്ടറി പി. ജോയിക്കുട്ടി എന്നിവർ പങ്കെടുത്തു. മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ. ജേക്കബ് സി. ഫിലിപ്പ്, ഫാ. പി.ജി. ജോൺസ് പൊയ്കയിൽ എന്നിവർ കാർമികത്വം വഹിച്ചു.
22 ന് രാവിലെ 8.30 ന് നടക്കുന്ന ആത്മീയ സംഘടനകളുടെ വാർഷികത്തിൽ കോട്ടയം ബസേലിയോസ് കോളജ് അസി.പ്രഫ. ടി.ജെ. ജോസിമോൾ മാധവശേരി മുഖ്യസന്ദേശം നൽകും. 23 ന് രാവിലെ 9.30 ന് നടക്കുന്ന കുടുംബസംഗമത്തിൽ ഡോ. ജോർജ് വർഗീസ് ക്ലാസ് നയിക്കും. മാർച്ച് രണ്ടിന് വൈകുന്നേരം 6.30 ന് പെരുന്നാൾ പ്രദക്ഷിണവും തുടർന്ന് സ്നേഹവിരുന്നും നടക്കും. സമാപന ദിവസമായ മാർച്ച് മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രദക്ഷിണവും കൊടിയിറക്കും നടക്കും.