കൊ​ല്ലം: ജി​ല്ല​യി​ല്‍ ര​ണ്ട് മാ​സ​ത്തി​നി​ടെ 1,804 റെ​യ്ഡ് ന​ട​ത്തി​യ​താ​യി ജി​ല്ലാ​ത​ല ചാ​രാ​യ നി​രോ​ധ​ന ജ​ന​കീ​യ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ത​ര വ​കു​പ്പു​ക​ളും എ​ക്സൈ​സ് വ​കു​പ്പി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളു​മാ​യി ചേ​ര്‍​ന്ന് 60 സം​യു​ക്ത റെ​യ്ഡു​ക​ളും ന​ട​ത്തി. 277 അ​ബ്കാ​രി കേ​സു​ക​ളും 172 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും 1360 കോ​ട കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ര​ണ്ട് എ​ക്സൈ​സ് ചെ​ക്പോ​സ്റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 10,299 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. അ​ബ്കാ​രി കേ​സു​ക​ളി​ല്‍ 12 വാ​ഹ​ന​ങ്ങ​ളും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ 22 വാ​ഹ​ന​ങ്ങ​ളും പി​ടി​കൂ​ടി. 704.530 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം, 3821.1 ലി​റ്റ​ര്‍ വൈ​ൻ, 389.7 ലി​റ്റ​ര്‍ അ​രി​ഷ്ടം, 1200 ലി​റ്റ​ര്‍ കോ​ട, 52 ലി​റ്റ​ര്‍ ചാ​രാ​യം, 65.982 കി​ലോ ക​ഞ്ചാ​വ്, നാ​ല് ക​ഞ്ചാ​വ് ചെ​ടി, 1.163 ഗ്രാം ​എം​ഡി​എം​എ, 231.028 കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി.

വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1448 പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.യോ​ഗ​ത്തി​ല്‍ ജി​ല്ല ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ര്‍ നൗ​ഷാ​ദ്, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ വി.​ബി. ബൈ​ജു, എ​ച്ച്. നൂ​റു​ദ്ദീ​ന്‍, പേ​രൂ​ര്‍ സ​ജീ​വ്, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, എ​ന്‍.​പി. ഹ​രി​ലാ​ല്‍, പി​റ​വ​ത്തൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കു​രീ​പ്പു​ഴ വി​ജ​യ​ന്‍, ആ​ര്‍. മെ​ഹ​ജാ​ബ്, എ​ക്സൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.