ഞവരൂർ സെന്റ് ജോർജ് യുപി സ്കൂൾ വാർഷികം
1515269
Tuesday, February 18, 2025 2:20 AM IST
ചാത്തന്നൂർ: ഞവരൂർ സെന്റ് ജോർജ് യുപി സ്കൂളിന്റെ 107ാം വാർഷികം നാളെ നടക്കും. രാവിലെ 10 ന് പതാക ഉയർത്തും. പൂർവ വിദ്യാർഥി സംഗമം എൻഡോവ്മെന്റ് വിതരണം പ്രതിഭകളെ ആദരിക്കൽ, വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ്, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന സമ്മേളനം ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് എ. സിദ്ദിഖ് മൗലവി അധ്യക്ഷത വഹിക്കും. സ്റ്റാഫ് സെക്രട്ടറി ജസി ഫിലിപ്പ് റിപ്പോർട്ട് അവതരിപ്പിക്കും.
പൂർവ വിദ്യാർഥി സംഗമം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻഡോവ്മെന്റ് വിതരണം ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ചന്ദ്രകുമാർ നിർവഹിക്കും. പ്രതിഭകൾക്കുള്ള ഉപഹാര വിതരണം റവ. കോശി വൈദ്യൻ നടത്തും. വിരമിക്കുന്ന അധ്യാപികമാരായ ലാലി ഇടിക്കുള, സുന്നുമോൾ എന്നിവർക്ക് യാത്രയയപ്പും നൽകും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും.