തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
1515268
Tuesday, February 18, 2025 2:20 AM IST
കൊല്ലം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 24 ന് ജില്ലയിലെ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി കളക്ടറുടെ ഉത്തരവ്. കൊട്ടാരക്കര നഗരസഭ, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, കുലശേഖരപുരം, ക്ലാപ്പന, ഇടമുളക്കല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് 22 ന് വൈകുന്നേരം ആറ് മുതല്‍ 25 ന് വൈകുന്നേരം ആറുവരെ മദ്യനിരോധനം.
ഈ ദിവസങ്ങളില്‍ എല്ലാ മദ്യശാലകളും ബാര്‍ ഹോട്ടലുകളും മദ്യം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങളും അടച്ചിടണം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍, ജില്ലാ പോലീസ് മേധാവി (സിറ്റി ആൻഡ് റൂറല്‍) എന്നിവര്‍ക്ക് നിര്‍ദേശം നല്കി.
കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് ,കല്ലുവാതുക്കല്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്, അഞ്ചല്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന് കൊട്ടറ, കുലശേഖരപുരം പഞ്ചായത്തിലെ 18ാം വാര്‍ഡ്, കൊച്ചുമാംമൂട്, ക്ലാപ്പന പഞ്ചായത്ത് രണ്ടാം വാര്‍ഡ് ,പ്രയാര്‍ തെക്ക്, ഇടമുളയ്ക്കല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ്, പടിഞ്ഞാറ്റിന്‍കര എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.