രക്തസാക്ഷിത്വ ദിനാചരണം നടത്തി
1515265
Tuesday, February 18, 2025 2:20 AM IST
കരുനാഗപ്പള്ളി: യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് - ശരത് ലാൽ - കൃപേഷ് സ്മൃതിമണ്ഡപത്തിൽ നടന്ന രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും അസംഘടിത തൊഴിലാളി ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ് ഉദ്ഘാടനം ചെയ്തു. ആർ.എസ്. കിരൺ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എൻ. നൗഫൽ, സംസ്ഥാന സെക്രട്ടറിമാരായ ഇർഷാദ് ബഷീർ, അസ്ലം ആദിനാട്, ജില്ലാ സെക്രട്ടറി ബിപിൻ രാജ്, കൗൺസിലർമാരായ സിംലാൽ, എം.എസ്. ഷിബു, കോൺഗ്രസ് നേതാക്കളായ ബിനോയ് കരിമ്പാലിൽ, രാധാമണി ഷാജി,അനില ബോബൻ എന്നിവർ പ്രസംഗിച്ചു.