ചവറ സബ് ജില്ല കായിക മേള: ജിഎൽപിഎസ് ജേതാക്കൾ
1515264
Tuesday, February 18, 2025 2:20 AM IST
പന്മന: പന്മന മനയിൽ എസ്ബിവിഎസ്ജിഎച്ച് എസ്എഎസിൽ നടന്ന ചവറ സബ് ജില്ലാ കായിക മേളയിൽ 29 പോയിന്റ് നേടി അയ്യൻകോയിക്കൽ സർക്കാർ എൽപിഎസ് ജേതാക്കളായി.
26 പോയിന്റുമായി പന്മന മനയിൽ സർക്കാർ എൽപിഎസും ചവറ മുകുന്ദപുരം ജിഎംഎൽപിഎസും രണ്ടാം സ്ഥാനം പങ്കിട്ടു. എൽപി മിനി ഗേൾസ് വിഭാഗത്തിൽ മുകുന്ദപുരം ജിഎംഎൽപി എസ്, ആൺകുട്ടികളുടെ വിഭാഗത്തിൽ മുളയ്ക്കൽ എൽപിഎസും എൽപി കിഡ്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ ചിറ്റൂർ സർക്കാർ യുപി സ്കൂളും ആൺകുട്ടികളിൽ അയ്യൻക്കോയിക്കൽ സർക്കാർ എൽപി സ്കൂളും സബ് ജൂണിയർ പെൺകുട്ടികൾപന്മന മനയിലും, ചവറ ഖാദരിയ്യ സ്കൂൾ എന്നിവരും ജേതാക്കളായി. സമാപന ചടങ്ങിൽ ചവറ എഇ ഒ അനിത അധ്യക്ഷയായി .