ചിതറ ഗവ. എൽപി സ്കൂൾ പരിസരത്ത് തീപിടിത്തം
1515083
Monday, February 17, 2025 5:55 AM IST
കൊല്ലം: ചിതറ ഗവ. എൽപി സ്കൂൾ പരിസരത്ത് തീപിടിത്തം. സ്കൂൾ പരിസരത്ത് കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കളില് നിന്ന് തീ പിടിച്ച് പടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പരിസരവാസികൾ വിവരം അറിയിച്ചതോടെ കടയ്ക്കലിൽ നിന്ന് എത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. അവധി ദിവസമായിരുന്നതിനാൽ അപകടം ഒഴിവായി.