അനധികൃത പാറക്കടത്ത് ജാക്ഹാമര്‍ പിടിച്ചെടുത്തു
1515082
Monday, February 17, 2025 5:55 AM IST
വെള്ളറട: അനധികൃതമായി പാറകള്‍ പൊട്ടിച്ചു കടത്തുന്നതിനിടെ ജാക് ഹാമര്‍ വെള്ളറട പോലീസ് പിടികൂടി. പോലീസ് പരിധിയില്‍ മൈലക്കാവില് സുദര്‍ശനനാണ് അനധികൃതമായി വന്‍തോതില്‍ പാറകള്‍ പൊട്ടിച്ചു കളത്തിയത്.
പോലീസിന്റെ നീക്കം വ്യക്തമായി നിരീക്ഷിച്ച ശേഷമാണ് അനധികൃതമായി പാറപൊട്ടിക്കലും കടത്തലും നടന്നത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍ രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജാക് ഹാമര്‍ പിടിച്ചെടുത്തത്.
പിടികൂടിയ ജാക് ഹാമറിനെ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. മൈനിംഗ് ആന്‍ഡ് ജിയോളജിക്ക് കൈമാറാനാണ് തീരുമാനം. വെള്ളറട പോലീസ് പരിധിയില്‍ പാറ പൊട്ടിച്ച് കടത്താന്‍ അനുമതിയില്ല. എന്നാല്‍ പാറയുടെ വില കുതിച്ച് ഉയരുന്ന സാഹചര്യത്തിലാണ് അനധികൃത പാറ പൊട്ടിക്കലിനു പാറ ലോബികള്‍ തയാറാക്കുന്നത്.