ടയർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
1514793
Sunday, February 16, 2025 10:15 PM IST
കൊല്ലം: ദേശീയപാത നിര്‍മാണത്തിനെത്തിച്ച ക്രെയിനിന്റെ ടയര്‍ മാറ്റിയിടാന്‍ ശ്രമിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് ക്ലീനറായ യുവാവിന് ദാരുണാന്ത്യം.
തൃക്കടവൂര്‍ നീരാവില്‍ എന്എസ്ആര്എ നഗര്‍ രഞ്ജിത്ത് ഭവനില്‍ രമേശ്-സുധ ദമ്പതികളുടെ മകന് അജിത്താ(23)ണ് മരിച്ചത്. കൊല്ലം ബൈപാസില്‍ നീരാവില്‍ ഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം.
ക്രെയിനിന്റെ ടയര്‍ മാറ്റിയിടാന്‍ ശ്രമിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജിത്തിനെ ഉടന്‍ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരന്: രഞ്ജിത്ത്.