ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1514792
Sunday, February 16, 2025 10:15 PM IST
ചാത്തന്നൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തന്നൂർ താഴംതെക്ക് കരോട്ടുമുക്ക് ചാലുവിള വീട്ടിൽ സിജോ (29) യാണ് മരിച്ചത്. കഴിഞ്ഞ 13 നായിരുന്നു അപകടം.
ആദ്യം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു ചികിത്സയിൽ കഴിയവേയാണ് മരണം. ഭാര്യ: ബിജി. മക്കൾ: സിദ്ധാർഥ്, അദ്വൈത്. മുരളി-പ്രസന്ന ദന്പതികളുടെ മകനാണ്.