സമര പ്രഖ്യാപന തീരദേശ കൺവൻഷൻ നാളെ കൊല്ലത്ത്
1514732
Sunday, February 16, 2025 5:45 AM IST
കൊല്ലം: കടൽ മണൽ ഖനനത്തിന് എതിരേ കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി നാളെ വൈകുന്നേരം നാലിന് കൊല്ലം പോർട്ട് മൈതാനത്ത് സംസ്ഥാന തല സമര പ്രഖ്യാപന തീരദേശ കൺവൻഷൻ നടത്തും.
കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി, മുൻ മന്ത്രി ജെ. മേഴ്സികുട്ടിയമ്മ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
കൊല്ലം രൂപത വികാരി ജനറാൾ മോൺ. ഡോ. ബൈജു ജൂലിയാൻ, ടി.ജെ. ആഞ്ചലോസ്, വി. ദിനകരൻ, ജി. ലീലാകൃഷ്ണൻ, ഉമ്മർ ഒട്ടുമ്മൽ തുടങ്ങിയവർ പ്രസംഗിക്കും.
കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പീറ്റർ മത്യാസ്, അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ, വി. പങ്ക്രാസ്, ഡി. പ്രസാദ്, എൻ. ടാഗോർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.