കാട്ടുപന്നി പരിഭ്രാന്തി പരത്തി
1512454
Sunday, February 9, 2025 5:59 AM IST
തേവലക്കര : തേവലക്കര പടിഞ്ഞാറ്റേക്കരയിൽ കാട്ടുപന്നി ഇറങ്ങിയത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി ഏട്ടരയോടെയാണ് സംഭവം. പൈപ്പ് ജംഗ്ഷന് സമീപം ചില വീടുകളുടെ മുറ്റത്തെത്തിയ കാട്ടുപന്നി വീടിനു മുന്നിലുണ്ടായിരുന്ന ബൈക്ക് ഉൾപ്പെടെ മറിച്ചിടാന്‍ ശ്രമിച്ചു. ചെടിച്ചട്ടികള്‍ക്ക് കേടുവരുത്തി.
വിവരമറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കാട്ടുപന്നിയെ കണ്ടെത്താൻ കഴിഞ്ഞില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.